കിർലോസ്കർ സിസ്റ്റംസിന്റെ ഡയറക്ടറായി മാനസി ടാറ്റയെ നിയമിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ടൊയോട്ട ഇൻഡസ്ട്രീസ് എഞ്ചിൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള കെഎസ്പിഎല്ലിന്റെ സംയുക്ത സംരംഭക കമ്പനികളുടെ ബോർഡിലാണ് മാനസി ടാറ്റയെ ഡയറക്ടറായി നിയമിച്ചത്. അടുത്തിടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിക്രം എസ്. കിർലോസ്‌കർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തെ തുടർന്നാണ് മകളായ മാനസി ടാറ്റയെ ഡയറക്ടറായി നിയമിക്കുന്നത്.
ടൊയോട്ട മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കിർലോസ്‌കർ ടൊയോട്ട ടെക്‌സ്‌റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, ടൊയോട്ട എഞ്ചിൻ ഇന്ത്യ ലിമിറ്റഡ്, മറ്റ് കമ്പനികൾ തുടങ്ങിയവയ്ക്കാണ് ഇനി മുതൽ മാനസി ടാറ്റ നേതൃത്വം നൽകുക. ഇതിനകം മാനസി ടാറ്റ ഓർഗനൈസേഷന്റെ മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ, സിഇഒ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിക്രം കിർലോസ്കിന്റെ മരണശേഷം അദ്ദേഹത്തിൻ്റെ മകൾ മാനസി ടാറ്റയോട് കിർലോസ്കർ ഗ്രൂപ്പിനെ നയിക്കാൻ ആവശ്യപ്പെട്ടിരുന്നു.
Post Your Comments