ദിവസം കുളിക്കുന്ന ശീലമുള്ളവരാണ് പലരും. എന്നാൽ അടുത്തിടെയായി ദിവസവും ഒരു വ്യക്തി കുളിക്കാൻ പാടില്ലെന്നും അത് ചർമവും മുടിയും നശിക്കുന്നതിന് കാരണമാകുമെന്നുമുള്ള ഒരു സിദ്ധാന്തം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിൽ അത്രത്തോളം സത്യമില്ല.
തലയോട്ടിയിൽ നിന്ന് അഴുക്ക് നീക്കം ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. എല്ലാവരും ഒരേ രീതിയിൽ അല്ല മുടി കഴുകേണ്ടത്. ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ അളവ്, ആക്ടിവിറ്റി ലെവൽ, കാലാവസ്ഥ എന്നിവയനുസരിച്ചാണ് മുടി കഴുകേണ്ടത്.
തലയോട്ടിയിലെ ചർമം വരണ്ടതാണെങ്കിൽ ആഴ്ചയിൽ രണ്ട് തവണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയാൽ മതി. സൾഫേറ്റ് രഹിത ഷാംപൂകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
എണ്ണമയമുള്ള ചർമമുള്ളവർ ആഴ്ചയിൽ മൂന്ന് തവണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. വേനൽ കാലത്ത് ദിവസവും ഷാംപൂ ഉപയോഗിക്കുന്നിൽ തെറ്റില്ല. ഇത്തരക്കാർ സൾഫേറ്റ് അടങ്ങിയ ഷാംപൂ വേണം തെരഞ്ഞെടുക്കാൻ.
സാലിസിലിക് ആസിഡ് അടങ്ങിയ ഷാംപൂ കൊണ്ട് ഇടയ്ക്കിടെ മുടി കഴുകുകയാണ് ഇത്തരക്കാർ ചെയ്യേണ്ടത്.
എണ്ണമയമുള്ളവരെ പോലെ തന്നെ ഇവർ ഷാംപൂ ചെയ്യണം. പക്ഷേ ഇത്തരക്കാർ ഷാംപൂവിന് മുൻപും ശേഷവും ഹെയർ മാസ്‌കുകൾ ഉപയോഗിക്കണം.
Post Your Comments