
വിവിധ വിവരങ്ങൾ സേർച്ച് ചെയ്യാനായി ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത് ഗൂഗിളാണ്. സേർച്ചിന്റെ കാര്യത്തിൽ ഗൂഗിളിനെ വെല്ലാൻ ഇക്കാലയളവ് വരെ ആരും ഉണ്ടായിരുന്നില്ല. എന്നാൽ, ഗൂഗിളിന് പകരക്കാരൻ എത്തുമെന്ന വാർത്തയാണ് ഇന്ന് ടെക് ലോകം മുഴുവനും ചർച്ച ചെയ്യുന്നത്. ഓപ്പൺ എഐ കമ്പനി അവതരിപ്പിച്ച ചാറ്റ്ജിപിറ്റി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഗൂഗിളിൽ സാധ്യമല്ലാത്ത രീതിയിൽ സേർച്ച് റിസൾട്ട് വികസിപ്പിച്ചെടുത്തതിനാലാണ് കുറഞ്ഞ കാലയളവ് കൊണ്ട് ചാറ്റ്ജിപിറ്റി വാർത്തകളിൽ ഇടം നേടിയത്. ഇവയുടെ കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
ചാറ്റ്ജിപിറ്റിക്ക് മനുഷ്യ ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നത് സാങ്കേതികവിദ്യാ രംഗത്തെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ്. ഏതു വിഷയത്തെക്കുറിച്ചാണോ സംഭാഷണം, അതിനനുസരിച്ച് ഉചിതമായ രീതിയിലും യുക്തിയോടെയും സംസാരിക്കാൻ ചാറ്റ്ജിപിറ്റിക്ക് സാധ്യമാണ്.
Also Read: ദിവസവും പ്രഭാതത്തിൽ ഈ അതിപ്രധാന മന്ത്രങ്ങള്‍ ജപിച്ചാൽ സർവൈശ്വര്യവും രോഗമുക്തിയും ഫലം
വെബ്സൈറ്റിന് കോഡുകൾ എഴുതാനും, വിവിധ സന്ദേശങ്ങൾ എഴുതാനും ചാറ്റ്ജിപിറ്റി സഹായിക്കുന്നതാണ്. ഉപയോക്താവുമായി ഇടപെടൽ നടത്താൻ കഴിവുള്ളതിനാൽ, വളരെ പെട്ടെന്ന് തന്നെ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും.
ചാറ്റ്ജിപിറ്റിക്ക് ഒട്ടനവധി നല്ല വശങ്ങൾ ഉണ്ടെങ്കിലും, ചിലർ അവ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വീട്ടിലിരുന്ന് എങ്ങനെയാണ് എളുപ്പത്തിൽ സ്ഫോടക വസ്തു ഉണ്ടാക്കിയെടുക്കാൻ സാധിക്കുക എന്ന ചോദ്യമൊക്കെ ചിലർ ചോദിക്കാൻ സാധ്യതയുണ്ടെന്നും, ഇത് വലിയ തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments