സ്ത്രീകൾ ഒരുങ്ങി നടക്കുന്നത് പുരുഷന്മാരെ കാണിക്കാനാണെന്ന നടൻ സുധീർ സുകുമാരന്റെ പ്രസ്താവന വിവാദമാകുന്നു. സ്ത്രീകൾക്ക് സ്ത്രീകളോട് അസൂയ ആണെന്നും അദ്ദേഹം പറയുന്നുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. അഭിമുഖത്തിനെത്തിയ അവതാരകയോടും നടൻ മോശമായി സംസാരിക്കുന്നുണ്ട്.
‘കുട്ടി നല്ല ഡ്രസ് ഇട്ടുകൊണ്ട് പോയാൽ ഞാൻ വായ് നോക്കും. വായ് നോക്കുന്നത് എന്റെ ഹോബി ആണ്. നിങ്ങൾ എന്തിനാണ് നന്നായി ഡ്രസ് ചെയ്യുന്നത്? എന്തിനാണ് ലിപ്സ്റ്റിക് ഇടുന്നത്? നിങ്ങൾക്ക് പർദ്ദ ഇട്ട് നടന്നാൽ പോരെ? പെണ്ണുങ്ങൾ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാനാണ്. (അല്ല എന്ന് അവതാരക പറയുന്നു). അതെ ചക്കരെ… നീ ഒരുങ്ങി വന്നാൽ മറ്റൊരു പെണ്ണിന് നിന്നോട് അസൂയ തോന്നും. അവളെന്നെക്കാളും ഒരുങ്ങിയല്ലോ എന്ന് ചിന്തിക്കും.
രണ്ട് മല എന്നൊരു പഴഞ്ചൊല്ലുണ്ട്. അത് ഞാനിവിടെ പറയുന്നില്ല. ഒരു പെണ്ണ് ഒരുങ്ങുന്നത് മറ്റൊരു പെണ്ണിന് ഇഷ്ടമല്ല. ആണിന് ഇഷ്ടമാണ്. എന്നെപ്പോലെ വായ് നോക്കികൾ അത് നോക്കും. ആസ്വദിക്കും. അങ്ങനെ ആസ്വദിച്ചില്ലെങ്കിൽ പെണ്ണില്ല. പെണ്ണുങ്ങളെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് ആണുങ്ങൾക്ക് നോക്കാൻ വേണ്ടിയല്ലേ? കേറി പിടിക്കുന്നില്ലല്ലോ? റേപ്പ് ചെയ്യുന്നുമില്ല. ഞാൻ വായ് നോക്കിയെന്നിരിക്കും. എന്നെ തെറ്റിദ്ധരിക്കരുത്’, സുധീർ പറഞ്ഞു.
Post Your Comments