
റിയാദ്: വിഷവായു ശ്വസിച്ച് സൗദി അറേബ്യയിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം. റിയാദിലാണ് സംഭവം. തമിഴ്‌നാട് തഞ്ചാവൂർ ഒരത്തനാട് ഉഞ്ചിയവിടുത്ത് ഗോവിന്ദരസു ആണ് മരിച്ചത്. 28 വയസായിരുന്നു. രാത്രി തണുപ്പകറ്റാൻ വിറക് കത്തിച്ചു വച്ച് കതക് അടച്ചു കിടന്നുറങ്ങുമ്പോൾ വിഷ വായു ശ്വസിക്കുകയായിരുന്നു. തുടർന്നാണ് അന്ത്യം.
അവിവാഹിതനായ ഗോവിന്ദരസു റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു. തമിഴ്‌നാട് സ്വദേശിയായ രംഗയ്യാനാണ് ഗോവിന്ദരസുവിന്റെ പിതാവ് വലിയമ്മയാണ് മാതാവ്. നിലവിൽ ഗോവിന്ദരസുവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments