ഇസ്ലാമാബാദ് : പാക് സൈന്യത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച അഞ്ചിടങ്ങളില്‍ ഗ്രനേഡുകള്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.
Read Also: പോപ്പുലർ ഫ്രണ്ട് പിരിവ് നടത്തുന്നത് മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച്: എന്‍ഐഎ റിപ്പോർട്ട്
അഫ്ഗാന് അതിര്‍ത്തിയില്‍ താലിബാന് ഭീകരര്‍ പാക് സൈന്യവുമായി ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെയാണ് ബലൂചിലും സ്ഫോടന പരമ്പരകള്‍ അരങ്ങേറുന്നത്. ഏഴിടത്താണ് പാക് സൈന്യത്തിനെ ലക്ഷ്യമാക്കി സ്ഫോടനം നടന്നത്. ഖ്വേറ്റ, കോഹ്ലു, തുര്‍ബത് എന്നീ പ്രദേശങ്ങളിലാണ് സ്ഫോടനം നടന്നിരിക്കുന്നത്.
ദൂരെ നിന്നും നിയന്ത്രിക്കാവുന്ന തരത്തിലുള്ള ആധുനിക സംവിധാനങ്ങളാണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നും തികച്ചും ആസൂത്രിതമായ ആക്രമണങ്ങളാണ് നടന്നതെന്നും പാക് ചാര സംഘടനയായ ഐഎസ്ഐ ആരോപിച്ചു.
Post Your Comments