Latest NewsIndiaNews

പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിന് സമീപം വെച്ച് ഉണ്ടായ അപകടത്തിൽ പ്രഹ്ലാദ് മോദിയ്ക്കും കുടുംബത്തിനും നിസാര പരിക്കുകളേറ്റു. വാഹനം ഡിവൈഡറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. കുടുംബത്തോടൊപ്പം ബന്ദിപ്പൂരിൽ നിന്ന് മൈസൂറിലേക്ക് പോവുകയായിരുന്നു അദ്ദേഹം.

ഈ മൂന്ന് തീയതികളിൽ കഴിവതും വിവാഹം നടത്താതിരിക്കുക, ദോഷമാണ്

അപകടം നടക്കുമ്പോൾ പ്രഹ്ലാദ് മോദിയും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ഇവരെ ചികിത്സയ്ക്കായി മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്ത് വന്ന ചിത്രങ്ങളിൽ വാഹനത്തിന്റെ മുൻഭാഗം സാരമായി തകർന്ന നിലയിലും ടയർ കീറിയ നിലയിലുമാണ്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പ്രധാനമന്ത്രി മോദിയുടെ ഇളയ സഹോദരനാണ് പ്രഹ്ലാദ് മോദി. നിലവിൽ ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button