Latest NewsBikes & ScootersNewsAutomobile

ഇന്ത്യൻ നിരത്തുകളിൽ വീണ്ടും സജീവ സാന്നിധ്യമാകാൻ കൈനറ്റിക് ലൂണ എത്തുന്നു

കൈനറ്റിക് ലൂണയുടെ ഇലക്ട്രിക് പതിപ്പാണ് ഇത്തവണ പുറത്തിറക്കാൻ പദ്ധതിയിടുന്നത്

ഇന്ത്യൻ നിരത്തുകളിൽ രണ്ടാം വരവിന്റെ സൂചനകൾ നൽകി മോപ്പഡ് ബൈക്ക് കൈനറ്റിക് ലൂണ. ഒരു കാലത്ത് നിരത്തുകളിൽ കൈനറ്റിക് ലൂണ സജീവ സാന്നിധ്യമായിരുന്നു. രണ്ടാം വരവിൽ ഒട്ടനവധി മാറ്റങ്ങളുമായാണ് ഇവ തിരിച്ചെത്തുന്നത്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.

കൈനറ്റിക് ലൂണയുടെ ഇലക്ട്രിക് പതിപ്പാണ് ഇത്തവണ പുറത്തിറക്കാൻ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി, നിർമ്മാതാക്കളായ കൈനറ്റിക് ഗ്രീൻ എനർജി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രേഖകൾ സമർപ്പിച്ചിട്ടുണ്ട്. പുതിയ രേഖകൾ അനുസരിച്ച്, ഇ- ലൂണയ്ക്ക് വേണ്ടിയുള്ള ഫ്രെയിം ഉൾപ്പെടെയുള്ള ഭാഗങ്ങളുടെ നിർമ്മാണ പ്രവർത്തി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രതിമാസം 5,000 യൂണിറ്റ് ഉൽപ്പാദന ശേഷിയുള്ള സൗകര്യങ്ങളാണ് ലൂണയ്ക്കായി കൈനറ്റിക് ഉപയോഗിക്കുന്നത്.

Also Read: പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

2022 സെപ്തംബറിലാണ് ലൂണയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള വിവരങ്ങൾ കൈനറ്റിക് പുറത്തുവിടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, 2023- ന്റെ ആദ്യ പാദത്തിലാണ് ഇ- ലൂണ ഇന്ത്യ നിരത്തുകളിൽ തിരിച്ചെത്തുക. ഇവയുടെ സവിശേഷതകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. 1972- ലാണ് രാജ്യത്താദ്യമായി ലൂണ പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button