രാജ്യത്ത് 5ജി സേവനങ്ങൾ വീണ്ടും വിപുലീകരിച്ച് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ഇത്തവണ ആന്ധ്രയിലാണ് ജിയോ ട്രൂ 5ജി സേവനം ആരംഭിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമർനാഥും, ചീഫ് സെക്രട്ടറി കെഎസ് ജവഹർ റെഡ്ഡിയും ചേർന്നാണ് ജിയോ ട്രൂ 5ജി, ജിയോ ട്രൂ 5ജി പവേർഡ് വൈഫൈ എന്നീ സേവനങ്ങൾ ലോഞ്ച് ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആന്ധ്രയിലെ പ്രധാന നഗരങ്ങളായ തിരുമല, വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് 5ജി സേവനം ലഭിക്കുക.
ആന്ധ്രയിൽ 5ജി സേവനങ്ങൾ എത്തുന്നതോടെ, ജനങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. നിലവിൽ, ആന്ധ്രയിൽ 5ജി നെറ്റ്വർക്ക് വിന്യസിക്കുന്നതിന്റെ ഭാഗമായി ജിയോ 6,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 2023 ഡിസംബർ അവസാനത്തോടെയാണ് രാജ്യത്തുടനീളം 5ജി സേവനം ഉറപ്പുവരുത്താൻ ജിയോ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഒട്ടനവധി നിക്ഷേപ പദ്ധതികൾക്കും ജിയോ രൂപം നൽകിയിട്ടുണ്ട്.
Also Read: കൈക്കൂലി വാങ്ങിയെന്ന് ആരോപണം; മുത്തങ്ങ ചെക്ക്പോസ്റ്റിൽ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Post Your Comments