KeralaYouthLatest NewsNewsLife Style

അസിഡിറ്റിയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. പല കാരണങ്ങള്‍ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മര്‍ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിക്കുള്ള പ്രധാനകാരണങ്ങള്‍. അമിതമായ മദ്യപാനവും പുകവലിയും അസിഡിറ്റിക്ക് കാരണമാകാറുണ്ട്. ആഹാരം കഴിച്ച ഉടനെ കിടന്നുറങ്ങുന്ന ശീലം ചിലര്‍ക്കുണ്ട്. അത് കൂടുതല്‍ ദോഷം ചെയ്യും. എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവയും അസിഡിറ്റി ഉണ്ടാക്കാം.

അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണത്തില്‍ പ്രധാനമാണ് തക്കാളി. അതുകൊണ്ടുതന്നെ തക്കാളി കഴിവതും കുറഞ്ഞ അളവില്‍ കഴിക്കുക. അസിഡിറ്റി പ്രശ്നമുള്ളവര്‍ ദിവസവും ഒരു കപ്പ് പാല്‍ കുടിക്കുന്നത് ഏറെ നല്ലതാണ്. പാലിലെ പ്രോട്ടീന്‍ അള്‍സറിനെ സുഖപ്പെടുത്തും. പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നല്‍കും. എന്നാല്‍ പാലിന്റെ അളവ് അധികമാകരുത്. ഇഞ്ചി കഴിക്കുന്നത് ദഹനം സുഗമമാക്കി അസിഡിറ്റി തടയും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.

വയറ് വേദന, ഛര്‍ദ്ദി, മലബന്ധം, കൂര്‍ക്കംവലി, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, അസ്വസ്ഥത ഉണ്ടാവുക എന്നിവയാണ് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍. അസിഡിറ്റി തടയാന്‍ പഴം, തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ ധാരാളം കഴിക്കുക. ആസിഡിറ്റിയുള്ളവര്‍ വെള്ളം ധാരാളം കുടിക്കുക. അസിഡിറ്റി പ്രശ്നമുള്ളവര്‍ ക്യാരറ്റ് ജ്യൂസ്, കറ്റാര്‍ വാഴ ജ്യൂസ്, ആപ്പിള്‍ ജ്യൂസ് എന്നിവ കുടിക്കുക. അസിഡിറ്റി പ്രശ്നമുള്ളവര്‍ ചായ, കാപ്പി എന്നിവ പൂര്‍ണമായും ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button