പ്രമുഖ പിയു പാദരക്ഷാ നിർമ്മാതാക്കളായ വാക്കറൂ വിപണിയിൽ പുത്തൻ പാദരക്ഷാ ശ്രേണി അവതരിപ്പിച്ചു. പുതുവത്സര, സംക്രാന്തി ഉത്സവാഘോഷങ്ങളുടെ ഭാഗമായാണ് പുത്തൻ ശ്രേണികൾ പുറത്തിറക്കിയത്. എത്തനിക് പ്രൗഢിയും, മോഡേൺ രൂപകൽപ്പനയും സംയോജിപ്പിച്ചതാണ് വാക്കറൂ സംക്രാന്തി കളക്ഷനുകൾ. ബഡ്ജറ്റ് റേഞ്ചിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഉള്ള പാദരക്ഷകൾ ലഭ്യമാണ്.
269 രൂപ മുതലാണ് സംക്രാന്തി കളക്ഷനുകളുടെ വില ആരംഭിക്കുന്നത്. പരമ്പരാഗത വസ്ത്ര ശൈലികൾക്ക് അനുയോജ്യമായ ഫിഗ്, മിന്റ്, ഗ്രേ, ബ്ലാക്ക്, ബ്ലൂ, ബ്രൗൺ, ബ്ലൂ- ബീജ് എന്നിങ്ങനെ ആകർഷകമായ നിറങ്ങളിലാണ് സംക്രാന്തി കലക്ഷനുകൾ ലഭിക്കുക. പുരുഷന്മാർക്കായി ഒരുക്കിയ കളക്ഷനുകളുടെ വില 319 രൂപ മുതലാണ് ആരംഭിക്കുന്നത്. കമ്പനിയുടെ റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് പുത്തൻ കളക്ഷൻ വാങ്ങാൻ സാധിക്കുന്നതാണ്. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് മറ്റു മോഡലുകൾക്കും കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments