
പാലക്കാട്: അനധികൃത സ്വത്ത് സമ്പാദനത്തെച്ചൊല്ലി സിപിഎമ്മിൽ വിവാദം കൊഴുക്കുന്നതിനിടെ സിപിഎമ്മിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. ഒരു പ്രമുഖന്റെ മകളോട് ടിവി ഇന്റർവ്യൂവിൽ നൂറു കോടിയിൽപ്പരം സ്വത്തുണ്ടല്ലോയെന്നു ചോദിക്കുമ്പോൾ അതിന്റെ പകുതി പോലും ഇല്ലെന്നു മറുപടി പറഞ്ഞെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് ബൽറാമിന്റെ ആവശ്യം. പത്തിലൊന്നോ നൂറിലൊന്നോ ഇല്ലെന്നല്ല അവർ മറുപടി പറഞ്ഞതെന്നും ബൽറാം ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ..
ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റർവ്യൂവിൽ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കൾക്ക് 100 കോടിയിൽപ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകൾ പറയുന്ന മറുപടി ഏയ് അത്രയ്‌ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്.
ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്!
മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയ്യാറാവുമോ?
Post Your Comments