Latest NewsKeralaNews

ഇ പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം: പിണറായിയുടേത് അമ്പരപ്പിക്കുന്ന മൗനമെന്ന് വി ഡി സതീശൻ

തൃശൂർ: ഇ പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് അദ്ദേഹം പറഞ്ഞു. അനധികൃത ധന സമ്പാദനത്തിലൂടെയാണ് റിസോർട്ട് നിർമ്മിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Read Also: ഫ്ലിപ്കാർട്ട്: ഇയർ എൻഡ് സെയിലിന് തുടക്കം, ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം

കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണം ഉൾപ്പെടെയാണ് പുറത്തുവരുന്നത്. സ്വർണക്കടത്ത് സംഘങ്ങളുമായും സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായും എൽഡിഎഫിന് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപി ജയരാജനെതിരെ സിപിഎമ്മിനുള്ളിൽ നിന്നും തന്നെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ ഗുരുതര ആരോപണങ്ങളാണുയർന്നത്. ഈ സംഭവത്തിന് മധ്യമവർത്തകൾക്കപ്പുറം കൂടുതൽ മാനങ്ങളുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ എല്ലാവർക്കുമിതറിയാം. കേന്ദ്ര ഏജൻസികൾ കേരളത്തിലെ സിപിഎമ്മിന്റെ കാര്യം വരുമ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

Read Also: ‘മണ്ടനും ഗുണ്ടയും തമ്മിലുള്ള പോരിനിടെ പ്രമുഖ​ന്റെ മകളുടെ സ്വത്ത് സമ്പാദനം കൂടി സിപിഎം അന്വേഷിക്കുമോ’- ബൽറാം

shortlink

Related Articles

Post Your Comments

Related Articles


Back to top button