UAELatest NewsNewsInternationalGulf

അസ്ഥിര കാലാവസ്ഥ: യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് അധികൃതർ

അബുദാബി: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിദഗ്ധർ. അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് യുഎഇയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

Read Also: അനധികൃത താമസക്കാർക്കെതിരെ നടപടി കർശനമാക്കാൻ അബുദാബി: ശക്തമായ പരിശോധന നടത്തും

രാജ്യത്തെ വിവിധ മേഖലകളിൽ താപനില കുറയാനും സാധ്യതയുണ്ട്. അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസും ദുബായിൽ 26 ഡിഗ്രി സെൽഷ്യസുമാണ് താപനില.

മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അധികൃതർ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Read Also: ശബരിമലയിലെ നടവരവിൽ വർധനവ്: ഇതുവരെ ലഭിച്ചത് 222.98 കോടി, എത്തിയത് 30 ലക്ഷം തീർത്ഥാടകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button