സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് റെഡ്മി. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് വിപണിയിൽ തരംഗം സൃഷ്ടിച്ച റെഡ്മി 12 നോട്ട് സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണി കീഴടക്കാനും എത്തുകയാണ്. ജനുവരി 5- നാണ് ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുക. അതേസമയം, ചൈനയിൽ അവതരിപ്പിച്ച മോഡലിൽ നിന്നും വ്യത്യസ്ഥമായ മോഡലാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. ഇവയുടെ കൂടുതൽ സവിശേഷതകൾ അറിയാം.
റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി എന്നീ വേരിയന്റുകളാണ് ഇന്ത്യയിൽ പുറത്തിറക്കാൻ സാധ്യത. സ്നാപ്ഡ്രാഗൺ പ്രോസസറും, അമോലെഡ് ഡിസ്പ്ലേയുമാണ് നൽകുക. 48 മെഗാപിക്സൽ ക്യാമറയാണ് ഈ വേരിയന്റുകളിൽ പ്രതീക്ഷിക്കുന്നത്. 33 വാട്സ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫ് നൽകുമെന്നാണ് സൂചന. ഈ സ്മാർട്ട്ഫോണുകളുടെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം 15,000 രൂപ മുതലായിരിക്കും വില ആരംഭിക്കാൻ സാധ്യത.
Also Read: മരണശേഷം മൃതശരീരത്തിന് സംഭവിക്കുന്നത് കണ്ടാൽ ഞെട്ടും: ചലനങ്ങളും മാറ്റങ്ങളും അറിയാം
Post Your Comments