മാറുന്ന ജീവിതശൈലിയിൽ ആരോഗ്യം സംരക്ഷിക്കാൻ മിക്ക ആളുകളും സമയം കണ്ടെത്താറില്ല. നമുക്ക് ചുറ്റുമുള്ള രോഗങ്ങളെ ചെറുത്തുനിൽക്കാൻ ശരീരത്തിന് പ്രതിരോധശേഷി അനിവാര്യമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒട്ടനവധി പാനീയങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയും. അവർ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ആരോഗ്യം നിലനിർത്താനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന മികച്ച പാനീയമാണ് മല്ലിയിട്ട വെള്ളം. രാത്രിയിൽ ഒരു ഗ്ലാസ് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് അൽപം മല്ലി ചേർക്കുക. ഈ വെള്ളം രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഇത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.
Also Read: കപ്പലണ്ടി കഴിക്കുന്നത് വണ്ണം കൂട്ടുമോ?
അടുത്തതാണ് സ്ട്രോബറിയും, ചെറുനാരങ്ങയും ചേർത്തുള്ള പാനീയം. അൽപം സ്ട്രോബറി എടുത്തതിനുശേഷം ചെറുതായി അരിയുക. ഇതിലേക്ക് ചെറുനാരങ്ങ നീര് ചേർത്ത് മൂന്ന് നാലോ മണിക്കൂർ നേരത്തേക്ക് അടച്ചുവയ്ക്കുക. പിന്നീട് ആവശ്യമായ വെള്ളം ചേർത്തതിനു ശേഷം പലപ്പോഴായി കുടിക്കാവുന്നതാണ്.
അടുത്ത പാനീയമാണ് ആപ്പിളും കറുവപ്പട്ടയും ചേർത്തത്. ആപ്പിൾ ചെറുതായി അരിഞ്ഞതിനുശേഷം, അതിലേക്ക് ഒരു കഷണം കറുവപ്പട്ട ചേർക്കുക. ഇതിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് കുടിക്കാവുന്നതാണ്.
Post Your Comments