Latest NewsNewsAutomobile

ഒല: മൂവ് ഒഎസ് 3 സോഫ്റ്റ്‌വെയർ അപ്ഡേറ്റ് അവതരിപ്പിച്ചു

ഒരു വർഷത്തിനിടെ മൂന്നാമത്തെ സോഫ്റ്റ്‌വെയർ അപ്ഗ്രേഡാണ് ഇത്തവണ ഒല അവതരിപ്പിച്ചിരിക്കുന്നത്

പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കി. ഉപഭോക്താക്കൾക്കായി മൂവ് ഒഎസ് 3 സോഫ്റ്റ്‌വെയർ അപ്ഡേറ്റാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. റിപ്പോർട്ട് പ്രകാരം, ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഓവർ- ദി- എയർ അപ്ഡേറ്റ് ലഭിക്കുമെന്ന് ഒല വ്യക്തമാക്കി.

മൂവ് ഒഎസ് 3 അപ്ഡേറ്റിലൂടെ എസ്, എസ്1 പ്രോ ഉടമകൾക്ക് അവരുടെ റൈഡിംഗ് പാറ്റേണുകൾ അനുസരിച്ച് 3 വ്യത്യസ്ഥ റീജനറേറ്റീവ് ബ്രേക്കിംഗ് ക്രമീകരണങ്ങളാണ് ലഭിക്കുക. കൂടാതെ, പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഒന്നിലധികം പ്രൊഫൈലുകൾ സൃഷ്ടിക്കാനും കഴിയുന്നതാണ്. മൂവ് ഒഎസ് 3 അപ്ഡേറ്റിനൊപ്പം ഹൈപ്പർ, സ്പോർട്സ് മോഡുകളിൽ മികച്ച ആക്സിലറേഷൻ, ഇക്കോ മോഡിൽ ഉയർന്ന വേഗത എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടെ മൂന്നാമത്തെ സോഫ്റ്റ്‌വെയർ അപ്ഗ്രേഡാണ് ഇത്തവണ ഒല അവതരിപ്പിച്ചിരിക്കുന്നത്.

Also Read: സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തില്‍ വ്യത്യസ്ത റോഡപകടങ്ങളില്‍ ആറ് മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button