തിരുവനന്തപുരം: ഓൺലൈൻ വ്യാപാരങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി പരാതികൾ ഉയരുന്നുണ്ട്. വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ ബില്ല് ലഭിക്കുന്നുണ്ടെന്ന് ഉപഭോക്താക്കൾ ഉറപ്പു വരുത്തണമെന്ന് മന്ത്രി പറഞ്ഞു. അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പു വരുത്താൻ അമ്പതിനായിരത്തോളം വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായും ഉൽപ്പന്നങ്ങളുടെ അളവ് തൂക്കം, ഗുണനിലവാരം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.
Read Also: സഹാനുഭൂതിയും ദാനശീലവും ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ: ക്രിസ്മസ് ആശംസകൾ നേർന്ന് കേരള ഗവർണർ
മികച്ച ഉപഭോക്തൃ സന്നദ്ധ സംഘടനകൾക്കുള്ള 2019 ലെ അവാർഡുകൾ മന്ത്രി ജി ആർ അനിൽ ചടങ്ങിൽ വിതരണം ചെയ്തു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ.ഇമ്പശേഖർ, സിഡിആർസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പി.വി ജയരാജൻ, കൊച്ചി ഐഡിബിഐ ബാങ്ക് ജനറൽ മാനേജർ ടോമി സെബാസ്റ്റ്യൻ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അബ്ദുൾ ഹാഫിസ്, സിഡിആർസി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു, സംസ്ഥാന സിഡിആർസി സെക്രട്ടറി അനിൽ രാജ് ആർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Read Also: പ്രണയിച്ചത് ക്രിസ്ത്യാനി പെണ്ണിനെ, താന്‍ ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നുവെന്നു ഉദയനിധി
Post Your Comments