Latest NewsNewsTechnology

വീട്ടുപകരണങ്ങൾ കേടാണോ? എങ്കിൽ ഇനി ഫ്ലിപ്കാർട്ടിനെ നേരിട്ട് വിളിച്ചോളൂ, പുതിയ സേവനം ഇങ്ങനെ

പുതിയ ബിസിനസിലൂടെ സർവീസ് മേഖലയിലേക്ക് ചുവടുകൾ ശക്തമാക്കാനാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്

ഉപകരണങ്ങൾക്ക് പെട്ടെന്ന് കേടു വരുമോ എന്ന ഭയത്തെ തുടർന്നാണ് ഒട്ടുമിക്ക ആളുകളും ഓൺലൈനിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങാൻ മടി കാണിക്കുന്നത്. എന്നാൽ, വീട്ടുപകരണങ്ങൾ കേടായാൽ ഫ്ലിപ്കാർട്ടിനെ നേരിട്ട് വിളിക്കാനുള്ള അവസരമാണ് പുതുതായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വീട്ടുപകരണങ്ങൾ സ്ഥാപിക്കുക, അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങിയ ബിസിനസിലേക്കാണ് ഫ്ലിപ്കാർട്ട് ചുവടുവെക്കുന്നത്. ഇതിന്റെ ഭാഗമായി ‘ജീവസ്’ എന്ന പേരിൽ ഏതാനും മാസങ്ങൾക്ക് മുൻപ് ഫ്ലിപ്കാർട്ട് പുതിയ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്.

പുതിയ ബിസിനസിലൂടെ സർവീസ് മേഖലയിലേക്ക് ചുവടുകൾ ശക്തമാക്കാനാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 19,000 പിൻകോഡുകളിലാണ് ഈ സേവനം ലഭ്യമാക്കുക. വിൽപ്പന സമയത്ത് ഉൽപ്പന്നങ്ങളുടെ ക്വാളിറ്റി ഉറപ്പുവരുത്തുന്നതിനോടൊപ്പം, വിൽപ്പനാനന്തരവും മികച്ച സേവനം നൽകാനാണ് ഫ്ലിപ്കാർട്ടിന്‍റെ തീരുമാനം. ഫ്ലിപ്കാർട്ട് മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഏതൊക്കെ പ്രദേശങ്ങളിൽ ജീവസിന്റെ സേവനം ലഭ്യമാണോ എന്ന് അറിയാൻ സാധിക്കും. ഇതിനായി പിൻകോഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്താൽ മതിയാകും. ഫ്ലിപ്കാർട്ടിന് പുറമേ, അർബൻ കമ്പനി, മസ്റ്റർ റൈറ്റ്, ഓൺസൈറ്റ് ഗോ എന്നീ കമ്പനികളും വിൽപ്പനാനന്തര സേവനം ഉറപ്പുവരുത്തുന്നുണ്ട്.

Also Read: മൊറാഴയിലെ ആയുർവേദ റിസോർട്ട്: തനിക്ക് ഒരു ബന്ധവുമില്ലെന്ന ഇ.പി ജയരാജന്റെ വാദങ്ങൾ ചീട്ടുകൊട്ടാരം പോലെ പൊളിയുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button