Latest NewsKeralaNews

കൊല്ലപ്പെട്ട രാജനൊപ്പം നീല ഷര്‍ട്ട് ധരിച്ച ഒരാള്‍ രാത്രിയില്‍ കടയിലുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ

കോഴിക്കോട് : വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക വിവരം പുറത്ത്. കൊല്ലപ്പെട്ട രാജനൊപ്പം ഒരാള്‍ ശനിയാഴ്ച രാത്രിയില്‍ കടയിലുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ അശോകന്‍ പറഞ്ഞു. നീല ഷര്‍ട്ട് ധരിച്ചയാളാണ് രാജനൊപ്പം കടയില്‍ ഉണ്ടായിരുന്നതെന്നും ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല എന്നും രാജന്‍ പറയുന്നു. രാത്രി ഞാന്‍ വൈകി കടപൂട്ടുന്ന സമയത്ത് രാജന്‍ വാഹനവുമായി പുറത്തേക്ക് പോകാനിറങ്ങി. കടയടക്കാന്‍ പോകുകയാണോയെന്ന് ഈ സമയത്ത് രാജനോട് ചോദിച്ചപ്പോള്‍ പുറത്ത് പോയി ഉടന്‍ മടങ്ങി വരുമെന്നാണ് മറുപടി നല്‍കിയതെന്നും അശോകന്‍ വിശദീകരിച്ചു. രാജന്‍ പുറത്തേക്കു പോയ സമയത്തും ഇയാള്‍ കടക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നും പിന്നീടെന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും അശോകന്‍ വിശദീകരിച്ചു.

Read Also: ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സിപിഐഎം കേന്ദ്ര നേതൃത്വം

അടക്കാത്തെരു പുതിയാപ്പ സ്വദേശി വടകരയില്‍ പലവ്യഞ്ജന കട നടത്തുന്ന രാജന്‍ ( 62 ) നെയാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ രാത്രിയില്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച് കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ മോട്ടോര്‍ ബൈക്കും കാണാതായി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button