KeralaLatest NewsNews

മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു: പ്രതി അറസ്റ്റിൽ

കൊച്ചി: മദ്യ ലഹരിയിൽ സ്വന്തം സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്. എറണാകുളത്താണ് സംഭവം. പറവൂർ നന്ത്യാട്ടുകുന്നത്താണ് സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തിയത്. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രൻ എന്ന 37 വയസുകാരൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Read Also: കുടുംബപ്രശ്നങ്ങൾ മാറാൻവേണ്ടി നഗ്നപൂജ : യുവതികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ഓൺലൈൻ ജ്യോതിഷി പിടിയിൽ

സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ മുരളീധരൻ ബാലചന്ദ്രനെ കത്തികൊണ്ട് അക്രമിക്കുകയായിരുന്നു. കുത്തേറ്റ ഉടൻ ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ബാലചന്ദ്രന്റെ സുഹൃത്ത് സിറാജാണ് കൊലപാതക വിവരം പോലീസിൽ അറിയിച്ചത്. ബാലചന്ദ്രന്റെ മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബാലചന്ദ്രനെ മുൻപും മുരളീധരൻ അക്രമിച്ചിട്ടുണ്ട്. ഇവർ തമ്മിൽ നിരന്തരം തർക്കം ഉണ്ടാകുക പതിവായിരുന്നു. അന്ന് പോലീസ് കേസെടുത്തെങ്കിലും ബാലചന്ദ്രൻ പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു.

Read Also: കുടുംബപ്രശ്നങ്ങൾ മാറാൻവേണ്ടി നഗ്നപൂജ : യുവതികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ഓൺലൈൻ ജ്യോതിഷി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button