KeralaLatest NewsNews

ബിജെപിയുമായി ബന്ധമുണ്ടാക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല: ക്ലിമ്മിസ് കാത്തോലിക്കാ ബാവ

കൊച്ചി: ബിജെപി അനുകൂല പരാമർശവുമായി മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്കാ ബാവ. ബിജെപിയുമായി ബന്ധമുണ്ടാക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭ മുൻപ് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് സ്വീകരിച്ചിരുന്ന പോലെയുള്ള അകലം ബിജെപിയോടും പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആരെയും അകറ്റി നിർത്തുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 62കാരനായ അമ്മയുടെ അച്ഛന്‍ അറസ്റ്റില്‍

സീറോ മലബാർ സഭയ്ക്ക് രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ല. സമൂഹത്തിന് വേണ്ടി നല്ലത് ആര് ചെയ്താലും അത് അംഗീകരിക്കണം. അതിൽ പിണറായി വിജയനെന്നോ ഉമ്മൻ ചാണ്ടിയെന്നോ നരേന്ദ്ര മോദിയെന്നോ വ്യത്യാസമില്ല. വടക്കൻ സംസ്ഥാനങ്ങളിൽ പള്ളികൾക്ക് നേരെ ചില അക്രമ സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് സമ്മതിക്കുമ്പോഴും അതിന്റെ പേരിൽ ബിജെപിയെ അകറ്റി നിർത്തേണ്ടതില്ല എന്ന നിലപാടാണ് ആർച്ച് ബിഷപ്പ് സ്വീകരിച്ചതെന്ന് ക്ലിമ്മിസ് ബാവ വ്യക്തമാക്കി. ജനസംഘത്തിന് രണ്ട് എംപിമാർ മാത്രം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. അവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. സഭ എന്താണെന്നും എന്തൊക്കെ പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഭരണാധികാരികളെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി ചർച്ചകൾ നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെയെല്ലാം പൂർവികർ ഹിന്ദുക്കളാണ് എന്നുള്ളത് ഒരു ചരിത്ര വസ്തുതയാണ്. ഇവിടെയുള്ളത് ഇന്ത്യൻ ക്രിസ്ത്യാനികളാണ്. 2000 വർഷമായി ഇവിടെ സൗഹാർദപരമായി ജീവിക്കുന്നവരാണ് എല്ലാവരും. യുഡിഎഫിനെ പോലെ തന്നെ എൽഡിഎഫ് സർക്കാരും സഭയുടെ ആവശ്യങ്ങൾ തുറന്ന മനസോടെ കേൾക്കാറുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളെ സ്ഥിരമായി ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂന മര്‍ദ്ദം, സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button