ഉപഭോക്താക്കളുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ആമസോൺ പ്രൈം സബ്സ്ക്രൈബർമാർക്ക് ആമസോൺ പ്രൈം ഗെയിമിംഗ് ആണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഇന്ത്യയുടെ വളരുന്ന ഗെയിമിംഗ് മേഖലയിലേക്ക് ആമസോൺ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ആമസോണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഗെയിമുകൾ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് വിൻഡോസ് പിസികളിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ, 8 ഫുൾ ഗെയിമുകൾ മാത്രമാണ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. അവ രണ്ടാഴ്ചത്തേക്ക് റിഡീം ചെയ്യാവുന്നതാണ്.
ക്വേക്ക്, സ്പിഞ്ച്, ഡെസേർട്ട് ചൈൽഡ്, ബ്രദേഴ്സ്: എ ടെയിൽ ഓഫ് ടു സൺസ്, ബാനേഴ്സ് ഓഫ് റൂയിൻ, റോസ് റിഡിൽ 2, ദി അമേസിംഗ് അമേരിക്കൻ സർക്കസ് എന്നിവയാണ് നിലവിൽ ലഭ്യമായ സൗജന്യ ഗെയിമുകൾ. ആമസോൺ പ്രൈം ഗെയിമിൽ വാങ്ങുന്ന എല്ലാ ഗെയിമുകളും ആജീവനാന്തം വരെ ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇതിന് പുറമേ, നിരവധി തരത്തിലുള്ള ഗെയിമുകൾ ആമസോൺ പ്രൈം ഗെയിമിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 50.7 കോടിയിലധികം ഗെയിമർമാരുള്ള ഗെയിം ഹോട്ട്സ്പോട്ടായാണ് ഇന്ത്യൻ വിപണിയെ ആമസോൺ കാണുന്നത്. അതിനാൽ, കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നിരവധി ഉപഭോക്താക്കൾ ആമസോൺ പ്രൈം ഗെയിമിംഗിന്റെ ഭാഗമാകുമെന്നാണ് വിലയിരുത്തൽ.
Also Read: എയർ ഇന്ത്യ എക്സ്പ്രസ്: നേതൃത്വ സ്ഥാനത്തേക്ക് പുതിയ നിയമനം
Post Your Comments