CinemaLatest NewsNews

മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെ ആയിരുന്നു വേണ്ടത്, അതുകൊണ്ടാണ് തുടര്‍ന്ന് അഭിനയിക്കാതിരുന്നത്: നമ്രത ശിരോദ്കര്‍

മഹേഷ് ബാബു തനിക്ക് മുന്നില്‍ ഒരു നിബന്ധന വച്ചതു കൊണ്ടാണ് വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നതെന്ന് നമ്രത ശിരോദ്കര്‍. മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെ ആയിരുന്നു വേണ്ടതെന്നും അതുകൊണ്ടാണ് തുടര്‍ന്ന് അഭിനയിക്കാതിരുന്നതെന്നും നമ്രത പറയുന്നു.

‘മഹേഷ് ബാബു എനിക്ക് മുന്നില്‍ ഒരു നിബന്ധന വച്ചു. അതുകൊണ്ടാണ് അഭിനയം നിര്‍ത്തിയത്. മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെ ആയിരുന്നു വേണ്ടത്. അതുകൊണ്ടാണ് തുടര്‍ന്ന് അഭിനയിക്കാതിരുന്നത്. അദ്ദേഹത്തിന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയിരുന്നു. ഞാന്‍ സിനിമയില്‍ എന്നല്ല ഒരു ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കില്‍ കൂടി അദ്ദേഹം എന്നോട് ജോലി വിടാന്‍ പറയുമായിരുന്നു’.

‘മഹേഷ് ബാബുവിനെപ്പോലെ എനിക്കും ഒരു നിബന്ധനയുണ്ടായിരുന്നു. ഞാന്‍ മുംബൈയില്‍ നിന്നാണ്. വിവാഹശേഷം ഹൈദരാബാദിലെ മഹേഷ് ബാബുവിന്റെ വലിയ ബംഗ്ലാവില്‍ ജീവിക്കുന്നതില്‍ ആശങ്കകളുണ്ടായിരുന്നു. ഹൈദരാബാദിലേക്ക് ഞാന്‍ താമസം മാറണമെങ്കില്‍ കുറച്ച് നാളത്തെ സമയം വേണമെന്ന് പറഞ്ഞു’.

Read Also:- പൂവാർ ബസ് സ്റ്റാന്‍റിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു

‘വിവാഹശേഷം മഹേഷ് മുംബൈയിലേക്ക് വന്നു. വിവാഹത്തിന് മുന്നോടിയായി എന്റെ എല്ലാ സിനിമകളും തീര്‍ത്തു. അതിന് ശേഷം എല്ലാ ജോലിയും അവസാനിപ്പിച്ചിരുന്നു. അഭിനയത്തിലേക്ക് ഒരിക്കല്‍ പോലും മടങ്ങിവരാന്‍ ഉദ്ദേശിച്ചിട്ടില്ല. വീട് വിട്ട് ഷൂട്ടിംഗ് സെറ്റില്‍ അധികസമയം ചെലവഴിക്കാന്‍ എനിക്ക് സാധിക്കില്ല’ നമ്രത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button