കാസർഗോഡ്: കമ്മ്യുണിറ്റി സെന്ററിലെ ജീവനക്കാർ പിരിവിട്ട് ഉണ്ടാക്കിയ പുൽക്കൂടിൽ നിന്ന് രൂപങ്ങൾ എടുത്തു കൊണ്ട് പോയ ആളിന്റെ വാട്സാപ്പ് ഡിപി ഐഎസ് കൊടിയുടേതെന്ന് ജസ്റ്റിൻ ജോർജ്.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
കാസർഗോഡ് ജില്ലയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാർ പിരിവ് എടുത്ത് ക്രിസ്തുമസ് ആഘോഷം നടത്തിയപ്പോൾ, ഹൈന്ദവനായ ഒരു സഹോദരൻ പുൽക്കൂട് കൂടി ഉണ്ടാക്കാമെന്ന് പറഞ്ഞു അദ്ദേഹം തന്നെ പണം മുടക്കി പുൽക്കൂടിൽ വെക്കാനുള്ള സെറ്റ് വാങ്ങി മറ്റു ജീവനക്കാരുടെ സഹകരണത്തോടെ മനോഹരമായ പുൽക്കൂട് തയ്യാറാക്കി.
മുസ്തഫ എന്ന പേരായ ഒരാൾ വന്നു സർക്കാർ സ്ഥാപനങ്ങളിൽ ഇങ്ങനെയുള്ള രൂപങ്ങൾ വെക്കാൻ പാടില്ല എന്ന് പറഞ്ഞു പുൽക്കൂട്ടിലെ രൂപങ്ങൾ എടുത്ത് കൊണ്ട് പോയി പുഴയിൽ എറിഞ്ഞു കളഞ്ഞു എന്നാണ് മനസ്സിലാക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരപരമായ കാര്യങ്ങൾ ചെയ്യുന്നത് അത്ര ശരിയാണ് എന്ന് തോന്നാത്തതിനാലാണ് വീഡിയോ ഇന്നലെ വൈറൽ ആയിട്ടും പ്രതികരിക്കാതിരുന്നത്.
പുൽക്കൂടിൽ നിന്ന് രൂപങ്ങൾ എടുത്ത് കൊണ്ട് പോകുന്നത് വീഡിയോ പിടിച്ച ആൾ അങ്ങേരുടെ പേരും ഫോൺ നമ്പറും ചോദിക്കുമ്പോൾ മറുപടി കൊടുക്കുന്നത് വീഡിയോയിൽ ഉണ്ട്. സിറിയയിലെ ഐസിസ് ഭീകരർ പോലും പരസ്യമായി ഐസിസ് കൊടി പിടിക്കാൻ പേടിക്കുന്ന കാലത്ത് പുൽക്കൂട് പൊളിച്ചവന്റെ വാട്സാപ്പ് ഡിപിയായി കൊടുത്തിരിക്കുന്നത് ഐസിസിന്റെ കൊടിയാണ്… വീഡിയോയും വാട്ട്സാപ്പ് ഡിപിയുടെ ഇമേജും കമന്റ് ബോക്സിൽ ഉണ്ട്.
Post Your Comments