Latest NewsNewsInternational

ഗൾഫ് രാജ്യങ്ങളിൽ ഇറാൻ പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നു: ഇസ്രായേൽ ചാര മേധാവിയുടെ വെളിപ്പെടുത്തൽ

ജിദ്ദ: ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി ഇസ്രായേൽ ചാര മേധാവിയുടെ മുന്നറിയിപ്പ്.
ഒപ്പം റഷ്യയിലേക്കുള്ള അത്യാധുനിക ആയുധങ്ങളുടെ വിതരണം വ്യാപിപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. മൊസാദ് രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ ഡേവിഡ് ബാർണിയ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ടെഹ്‌റാൻ ഭരണകൂടം അഭൂതപൂർവമായ വേഗതയിൽ ആണവ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും ബാർണിയ വ്യക്തമാക്കി.

‘റഷ്യയിലേക്കുള്ള നൂതന ആയുധങ്ങളുടെ വിതരണം ആഴത്തിലാക്കാനും വിപുലീകരിക്കാനും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി വിപുലീകരിക്കാനും, മേഖലയിലെ സൗഹൃദ മുസ്‌ലിം രാജ്യങ്ങൾക്കെതിരായ ആക്രമണം ശക്തമാക്കാനും അവർ ശ്രമിക്കുന്നു. ഇറാന്റെ ഭാവി ഉദ്ദേശ്യങ്ങൾക്കെതിരെ ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു’, ബാർണിയ പറഞ്ഞു.

ഒരു ഭാഗത്ത് ഇറാനിയൻ നയതന്ത്രജ്ഞരെ ചർച്ചകൾക്കായി വിയന്നയിലേക്ക് അയയ്ക്കുമ്പോൾ, മറ്റൊരു ഭാഗത്ത് ലോകമെമ്പാടുമുള്ള നിരപരാധികളെ കൊല്ലാൻ ഇറാനിയൻ തീവ്രവാദികളെ അയയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ ഉക്രെയ്നിൽ റഷ്യൻ സേന വിന്യസിച്ചിരിക്കുന്ന അതേ സായുധ ഡ്രോണുകൾ ഉപയോഗിച്ച് 2019 ൽ രാജ്യത്തിന്റെ കിഴക്ക് എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള വലിയ ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് സൗദി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button