ജിദ്ദ: വിമാന യാത്രക്കാർക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സൗദി അറേബ്യ. സൗദിയിലെ എല്ലാ വിമാനങ്ങളിലും ഇൻറർനെറ്റ് സേവനം ഉടൻ ലഭ്യമായി തുടങ്ങും. 2025 ഓടെ മധ്യപൂർവ്വദേശത്തെയും നോർത്ത് ആഫ്രിക്കയിലേയും എല്ലാ വിമാനങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി സൗദി ടെലകോം കമ്പനിയും സ്‌കൈ ഫൈവ് അറേബ്യയും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പിട്ടു.
രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് കരാറിൽ ഒപ്പുവെച്ചതെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയ്ക്കും റിയാദിനും ഇടയിൽ എയർ ടു ഗ്രൗണ്ട് സംവിധാനം സജ്ജീകരിച്ച വിമാനത്തിൽ പദ്ധതി വിജയകരമായി പരീക്ഷിച്ചു. വിമാന യാത്രക്കാർക്ക് ആകാശത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഉയർന്ന വേഗതയിൽ വീഡിയോ സ്ട്രീമിങ്, വെബ് ബ്രൗസിങ്, സോഷ്യൽ മീഡിയ ഇടപെടലുകൾ എന്നിവ ആസ്വദിക്കാൻ ഇതിലൂടെ കഴിയുന്നതാണ്.
Read Also: ‘ഇനിയുള്ള കാലം മകളുടെ കൂടെ, പുസ്തകം എഴുതണം’: ഭാവി പരിപാടികൾ വെളിപ്പെടുത്തി ചാൾസ് ശോഭരാജ്
Post Your Comments