
തിരുവനന്തപുരം: വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ നേമത്തെ ഡിവൈഎഫ്ഐ നേതാവിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു. നേമത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതായി ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും കടുത്ത നടപടി നേരിടാതെ അഭിജിത് പാര്‍ട്ടിയില്‍ തുടരുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കോവിഡ്: വിദേശയാത്രയ്ക്ക് മുൻപ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ
നേരത്തെ, ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം ബാറില്‍ കയറി മദ്യപിച്ച അഭിജിത്ത് ഉൾപ്പെടെയുള്ള നേതാക്കളെ ഡിവൈഎഫ്ഐ അന്വേഷണ വിധേയമായി പുറത്താക്കിയിരുന്നു. അഭിജിത്തിനെയും നേമം ഏരിയ പ്രസിഡന്റ് ആഷിഖിനെയുമായിരുന്നു പുറത്താക്കിയത്. ഇരുവരും ബാറില്‍ കയറി മദ്യപിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
Post Your Comments