Latest NewsKeralaNews

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: ഘാന സ്വദേശിയെ ബംഗളൂരുവിലെത്തി പിടികൂടി കേരളാ പോലീസ്

ബംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ സുപ്രധാന കണ്ണി പിടിയിൽ. ഘാന പൗരനായ വിക്ടർ ഡി സാബാ എന്നയാളെയാണ് ബംഗളൂരുവിൽ വെച്ച് 150 ഗ്രാം എംഡിഎംഎയുമായി കേരളാ പോലീസ് പിടികൂടിയത്.

Read Also: ഇന്ത്യ വിശുദ്ധരുടെ നാട്, സാന്താക്ലോസിന്റേതല്ല: കുട്ടികളെ സാന്താക്ലോസിന്റെ വേഷം ധരിക്കാന്‍ നിർബന്ധിക്കരുതെന്ന് വിഎച്ച്പി

എംഡിഎംഎ വാങ്ങാനെന്ന വ്യാജേന വേഷം മാറി മയക്ക് മരുന്ന് മാഫിയ സംഘത്തിന്റെ താവളത്തിലെത്തിയ അഞ്ചംഗ അന്വേഷണ സംഘം അതി സാഹസിക നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തോക്ക് ചൂണ്ടിയാണ് കീഴ്‌പ്പെടുത്തിയത്‌. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന മയക്ക് മരുന്നും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ വെച്ച് നവംബർ 28-ാം  തീയതി 58 ഗ്രാം എംഡിഎംഎ പിടിച്ച സംഭവത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പികെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരികരിച്ച് തമിഴ്‌നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ എസ്.ബി.കൈലാസനാഥ്, കിരൺ ശശിധർ, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ പി.കെ.ശശിധരൻ, സീനിയർ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, എം വി സജീവൻ,എം കെ ഹരീഷ് കുമാർ, സി ജിത്തു, വി കെ ബബിത് കുറുമണ്ണിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

കേരളത്തിലേക്ക് മയക്കുമരുന്നുകൾ കടത്തുന്ന നൈജീരിയക്കാരൻ കെൻ എന്നറിയപ്പെടുന്ന എബൂക്ക വിക്ടർ അനയോയെ ഡൽഹി നൈജീരിയൻ കോളനിയിൽ നിന്നും തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.

Read Also: രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടോ?: 2 മിനിറ്റിനുള്ളിൽ എങ്ങനെ ഉറങ്ങാം, മനസിലാക്കാം മിലിറ്ററി രീതി

shortlink

Related Articles

Post Your Comments

Related Articles


Back to top button