ആഗോള വിപണിയിൽ മാന്ദ്യ ഭീതി ഉടലെടുത്തതോടെ വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 981 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,845- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 1.8 ശതമാനം ഇടിഞ്ഞ് 17,807- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒക്ടോബർ 28- ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സെൻസെക്സ് ഉള്ളത്.
ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, എസ്‌ബിഐ, ബജാജ് ഫിൻസെർവ് എന്നിവയുടെ ഓഹരികൾ സെൻസെക്സിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, വിപ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ്, എൽ ആൻഡ് ടി എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇവ രണ്ട് ശതമാനം മുതൽ അഞ്ച് ശതമാനം വരെയാണ് ഇടിഞ്ഞത്. ഇന്ന് ഓഹരി വിപണിയിൽ മിഡ്ക്യാപ് സൂചിക 3 ശതമാനവും, സ്മോൾക്യാപ് സൂചിക 4 ശതമാനവുമാണ് ഇടിവ് നേരിട്ടത്.
Also Read: കാപ്പി അമിതമായി കുടിക്കുന്നത് നല്ലതല്ല, കാരണം
Post Your Comments