കാസർഗോഡ്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പോലീസിന്റെ വലയിലായി. 1.880 ഗ്രാം എംഡിഎംഎയുമായി ആണ് ഇവരെ പിടികൂടിയത്. അമ്പലത്തറ ബി റംഷീദാണ് പടന്നക്കാട് ദേശീയപാതയിൽ വച്ച് പിടിയിലായത്. റംഷീദിന്റെ സുഹൃത്തായ അമ്പലത്തറ സ്വദേശി ടി.എം സുബൈറും ഒപ്പമുണ്ടായിരുന്നു. പടന്നക്കാട് ദേശീയപാതയിൽ വച്ച് റംഷീദിനെ പോലീസ് വളഞ്ഞിട്ടു പിടിക്കുകയായിരുന്നു. വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തില്‍ ഹോസ്ദുർഗ് എസ്ഐ സതീശനും സംഘവുമാണ് കാറിൽ വന്ന ഇവരെ പിടികൂടിയത്.
ദേശീയപാതയിലൂടെ കടന്നുപോയ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളെ തടഞ്ഞിട്ടാണ് റംഷീദ് സഞ്ചരിച്ച വാഹനം മേൽപ്പാലത്തിൽ കുടുക്കിയത്. റംഷീദ് കാസർകോട്ടേക്കു വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. ഹോസ്ദുർഗ്, അമ്പലത്തറ പോലീസ് സ്റ്റേഷനുകളിലായി കവർച്ച, അടിപിടി, മയക്കുമരുന്ന് കടത്ത് എന്നിവയടക്കം അഞ്ചിലധികം കേസിൽ പ്രതിയായ റംഷീദിനെ കണ്ണൂർ റേഞ്ച് ഡിഐജി കാസർഗോഡ് ജില്ലയിൽനിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Post Your Comments