KeralaLatest NewsNews

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ സംഘം, രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞുങ്ങളെ ചില മാഫിയകള്‍ ലക്ഷ്യമിടുന്നു. മയക്കുമരുന്നിന് അടിപ്പെട്ടാല്‍ മനുഷ്യനല്ലാതാകും. അത്തരമൊരു സമൂഹത്തെ തന്നെ ഉണ്ടാക്കാനാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കണം. അതിനാലാണ് പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തുന്നത്. കുട്ടികളെ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയണം. സ്‌കൂളുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: കലക്കവെള്ളത്തിൽ മീൻ പിടിച്ച് പാകിസ്ഥാൻ: റഷ്യയെ വെല്ലുവിളിച്ച് ഉക്രൈന് ആയുധം എത്തിച്ച് പണം സമ്പാദിച്ച് പാകിസ്ഥാൻ

അതേസമയം പൊലീസ് സേനയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വേണ്ടെന്നും അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികവുറ്റ കുറ്റാന്വേഷണരീതി സംസ്ഥാനത്ത് നടപ്പാക്കും. ചില കുറ്റവാളികള്‍ രക്ഷപ്പെടുന്ന അവസ്ഥ നിലവിലുണ്ട്. ഇത് മാറും. കേരളത്തിനു പുറത്തുള്ളവരെ അവിടെയെത്തി പിടിക്കുന്ന നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനു മാതൃകയായ ക്രമസമാധാനനിലയുള്ള സംസ്ഥാനമാണ് കേരളം. പൊലീസിന്റെ പ്രവൃത്തികളെക്കുറിച്ച് ഏറെ ആശങ്കയുള്ളത് വലതുപക്ഷത്തിനാണ്. അത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങള്‍ അടുത്തിടെയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button