ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വൻ ചാവേറാക്രമണം. ഇസ്ലാമാബാദിലെ ഐ-10 ഏരിയയിൽ മാർക്കറ്റ്, യൂണിവേഴ്‌സിറ്റി, സർക്കാർ ഓഫീസ് പരിസരം എന്നിവയുടെ സമീപത്തായാണ് വൻ ചാവേർ സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ 4 പോലീസുകാർക്ക് പരിക്കേറ്റു. പ്രത്യേക ഭീകരവിരുദ്ധ സേന സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.
സ്ഫോടനം നടന്നപ്പോൾ പോലീസ് സംശയാസ്പദമായ ഒരു ടാക്സി തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംശയം തോന്നിയ ക്യാബിനെ പോലീസ് പിന്തുടരുകയായിരുന്നു, പരിശോധനയ്ക്കായി നിർത്തിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. 3 പ്രതികൾ ക്യാബിനുള്ളിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
Breaking News: Blast in a suspected cab in #Islamabad’s I-10/4 Sector, leaves 4 policemen hurt. Police was chasing the suspected cab and the blast occurred when was stopped for checking. 3 suspects were reportedly inside the cab. #IslamabadBlast pic.twitter.com/40reDxCVoT
— Islamabad Updates (@IslamabadViews) December 23, 2022
Post Your Comments