ഇന്ന് പ്രായഭേദമന്യേ പലരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തുടക്കത്തിൽ മിക്ക ആളുകളും താരനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കാറില്ല. എന്നാൽ, താരന്റെ അളവ് വർദ്ധിക്കുമ്പോൾ മുടികൊഴിച്ചിലിനും, അസഹനീയമായ ചൊറിച്ചിലിനും കാരണമാകും. താരൻ ഒരുതരത്തിലുള്ള ഫംഗസ് അണുബാധയാണ്. താരനെ തുരത്താൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകളെ കുറിച്ച് പരിചയപ്പെടാം.
താരനെ തുരത്താൻ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണയും നാരങ്ങയും ചേർത്തുള്ള മിശ്രിതം. രണ്ട് ടേബിൾ സ്പൂൺ ചെറുചൂടുള്ള വെളിച്ചെണ്ണ എടുത്തതിനു ശേഷം, അതിലേക്ക് തുല്യ അളവിൽ നാരങ്ങാനീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാവുന്നതാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് തലയോട്ടി ശുദ്ധീകരിക്കാൻ സഹായിക്കും.
Also Read: ഗര്‍ഭാശയഗള അര്‍ബുദത്തിനെതിരെ പ്രതിരോധവാക്‌സിന്‍ സ്‌കൂള്‍വഴി നൽകാനൊരുങ്ങി കേന്ദ്രം
അടുത്ത പ്രകൃതിദത്ത മാർഗ്ഗമാണ് കറ്റാർവാഴയും ആര്യവേപ്പിലയും ഉപയോഗിച്ചുള്ള ഹെയർ മാസ്ക്. രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എടുത്തതിനുശേഷം, അതിലേക്ക് അരച്ചെടുത്ത ആര്യവേപ്പില ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഹെയർ പാക്ക് ഉപയോഗിച്ചാൽ താരനെ ഇല്ലാതാക്കാൻ കഴിയും.
Post Your Comments