കൊച്ചി: കടയിലെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബേക്കറി ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂർ വിഷ്ണുപുരം ജങ്ഷനിൽ ആണ് സംഭവം.
ചേരാനെല്ലൂർ വിഷ്ണുപുരം വേണാട്ട് ഹൗസിൽ കണ്ണൻ എന്ന ബാബുരാജിനെയാണ് (51) ചേരാനെല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് നാലോടെ ബേക്കറിയിലെത്തിയ പെൺകുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു.
വിവരമറിഞ്ഞ പെൺകുട്ടിയുടെ പിതാവ് വിഷ്ണുപുരം ജങ്ഷനിലുള്ള ബേക്കറിക്ക് രാത്രി എട്ടുമണിയോടെ തീയിടുകയായിരുന്നുവെന്ന് ചേരാനെല്ലൂർ പോലീസ് പറഞ്ഞു. ബേക്കറി ഭാഗമികമായി കത്തിനശിച്ചു. തുടർന്ന് രാത്രിയോടെ പെൺകുട്ടിയുടെ അച്ഛനെയും അറസ്റ്റ് ചെയ്തു. ബാബുരാജിനെയും പെൺകുട്ടിയുടെ അച്ഛനെയും കോടതി റിമാൻഡ് ചെയ്തു.
Post Your Comments