Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, വിദേശയാത്ര ഒഴിവാക്കുക:ജനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

പനി, ചുമ, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം

ന്യൂഡല്‍ഹി: കൊറോണ മാനദണ്ഡങ്ങള്‍ വീണ്ടും പാലിച്ചുതുടങ്ങണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ എത്രയും വേഗം കൊറോണ പ്രോട്ടോകോളിലേക്ക് മാറണമെന്നാണ് ഐഎംഎയുടെ നിര്‍ദ്ദേശം. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ എപ്പോഴും ശുചിയായി സൂക്ഷിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നീ ശീലങ്ങളിലേക്ക് നാം മടങ്ങി പോകണം. വിവാഹത്തിന് ഒത്തുകൂടുന്നതും രാഷ്ട്രീയ-സാമൂഹിക യോഗങ്ങളില്‍ പങ്കെടുക്കുന്നതും രാജ്യാന്തര യാത്രകള്‍ നടത്തുന്നതും കഴിവതും ഒഴിവാക്കണം. പനി, ചുമ, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ എത്രയും വേഗം കുത്തിവയ്പ്പെടുക്കണമെന്നും ഐഎംഎ അറിയിച്ചു.

Read Also:ഭാരത് ജോഡോ യാത്രയുടെ ജനപിന്തുണ കുറയ്ക്കാൻ കോവിഡ്19 വൈറസിനെ പുറത്തുവിട്ടത് കേന്ദ്രസർക്കാർ: ശിവസേന മുഖപത്രം

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അതിനാല്‍ ആരും പരിഭ്രാന്തരാകേണ്ടതില്ല. എങ്കിലും രോഗം വന്ന് ചികിത്സിക്കുന്നതിനാല്‍ ഭേദമാണ് രോഗം വരാതെ നോക്കുന്നതെന്ന് ഓര്‍ക്കണമെന്നും സംഘടന അറിയിച്ചു. ചൈനയില്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും അതിരൂക്ഷമായ കൊറോണ വ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിവേഗ വ്യാപനത്തിന് കാരണമാകുന്ന ബിഎഫ്.7 എന്ന ഉപവകഭേദം ഇന്ത്യയില്‍ മൂന്ന് രോഗികള്‍ക്ക് കൂടി സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ ഐഎംഎ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button