Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsBusiness

റിലയൻസ് ക്യാപിറ്റലിനെ ഏറ്റെടുക്കാനൊരുങ്ങി ടൊറന്റ് ഗ്രൂപ്പ്

ഹിന്ദുജ ഗ്രൂപ്പ് 8,150 കോടി രൂപയുടെ ഓഫറുമായി രംഗത്തെത്തിയിരുന്നു

റിലയൻസ് ക്യാപിറ്റലിനെ ലേലത്തിലൂടെ സ്വന്തമാക്കി ടൊറന്റ് ഗ്രൂപ്പ്. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട കമ്പനിയെ ലേലത്തിലൂടെ 8,640 കോടി രൂപയ്ക്കാണ് ടൊറന്റ് ഏറ്റെടുത്തിരിക്കുന്നത്. 6,500 കോടി രൂപയായിരുന്നു ലേലത്തിന്റെ അടിസ്ഥാന തുകയായി നിശ്ചയിച്ചിരുന്നത്. അതേസമയം, ഹിന്ദുജ ഗ്രൂപ്പ് 8,150 കോടി രൂപയുടെ ഓഫറുമായി രംഗത്തെത്തിയിരുന്നു. ഈ ഓഫറിനെ മറികടന്നാണ് ടൊറന്റ് ഗ്രൂപ്പിന്റെ മുന്നേറ്റം.

24,000 കോടി രൂപയുടെ വായ്പ തിരിച്ചടവിൽ വീഴ്ചകൾ വരുത്തിയതിനെ തുടർന്ന് 2021- ലാണ് അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ക്യാപിറ്റലിനെതിരെ പാപ്പരാത്ത നടപടികൾ ആരംഭിച്ചത്. റിലയൻസ് ജനറൽ ഇൻഷുറൻസ്, റിലയൻസ് സെക്യൂരിറ്റീസ്, റിലയൻസ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി, റിലയൻസ് ഹെൽത്ത് ഇൻഷുറൻസ് എന്നിവയാണ് റിലയൻസ് ക്യാപിറ്റലിന് കീഴിൽ പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനങ്ങൾ. കൂടാതെ, നിപ്പോൺ ലൈഫ് ഇൻഷുറൻസിന്റെ 51 ശതമാനം ഓഹരികളും, ഇന്ത്യൻ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ 20 ശതമാനം ഓഹരികളും റിലയൻസ് ക്യാപിറ്റലിന് സ്വന്തമാണ്.

Also Read: കേന്ദ്രമന്ത്രി മുരളീധരനെ അഭിനന്ദിച്ചതല്ല, തമാശ പറഞ്ഞതാണ്: പ്രശംസയായി അതിനെ പലരും വ്യാഖ്യാനിച്ചു:അബ്ദുള്‍ വഹാബ് എംപി

shortlink

Post Your Comments


Back to top button