Latest NewsNewsBusiness

വായ്പകൾക്ക് ഇനി ചിലവേറും, നിരക്കുകൾ കുത്തനെ ഉയർത്തി ഈ ബാങ്ക്

പുതുക്കിയ നിരക്കുകൾ ഡിസംബർ 22 മുതൽ പ്രാബല്യത്തിലായി

വായ്പാ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ആർബിഎൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, മാർജിനിൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകൾ 10 ബേസിസ് പോയിന്റ് വരെയാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഡിസംബർ 22 മുതൽ പ്രാബല്യത്തിലായി. വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ എന്നിവ ഉൾപ്പെടെ എടുത്തവരെയാണ് നിരക്ക് വർദ്ധനവ് ബാധിക്കുന്നത്.

പുതുക്കിയ നിരക്കുകൾ പ്രകാരം, ഒരു ദിവസത്തെ എംസിഎൽആർ 8.70 ശതമാനമായാണ് ഉയർത്തിയത്. കൂടാതെ, ഒരു മാസത്തെ എംസിഎൽആർ 8.80 ശതമാനമായും, മൂന്ന് മാസത്തെ എംസിഎൽആർ 9.10 ശതമാനമായും, 6 മാസത്തെ എംസിഎൽആർ 9.50 ശതമാനമായുമാണ് വർദ്ധിപ്പിച്ചത്. നിലവിൽ, വായ്പ എടുത്തിട്ടുള്ളവർക്കും, പുതുതായി വായ്പ എടുക്കുന്നവർക്കും പുതുക്കിയ എംസിഎൽആർ നിരക്കുകൾ ബാധകമായിരിക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

Also Read: പുതിയ കോവിഡ് വകഭേദം, പാര്‍ലമെന്റില്‍ മാസ്‌ക് ധരിച്ച് പ്രധാനമന്ത്രിയും എം.പിമാരും

shortlink

Related Articles

Post Your Comments

Related Articles


Back to top button