മനുഷ്യ ശരീരത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശം. ഓക്സിജനെ രക്തത്തിലേക്ക് കലർത്തി വിടുന്നതും, കാർബൺ ഡൈയോക്സൈഡിനെ പുറത്തേക്ക് തള്ളുന്നതും ശ്വാസകോശത്തിന്റെ പ്രധാന ധർമ്മമാണ്. എന്നാൽ, ജീവിതശൈലിയിലെ പല മാറ്റങ്ങളും ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ചിട്ടയില്ലാത്ത ജീവിതശൈലിയാണ് പലപ്പോഴും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പിടിപെടാനുള്ള മുഖ്യകാരണം. ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.
ആന്റി- ഓക്സിഡന്റുകളുടെ കലവറയായ ബെറി പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങൾ കഴിക്കുന്നത് ശീലമാക്കിയാൽ ശ്വാസകോശ രോഗങ്ങളെ അകറ്റാൻ സഹായിക്കും.
Also Read: അട്ടപ്പാടിയിൽ ഒറ്റയാനിറങ്ങി, വനം വകുപ്പിന്റ വാഹനം ആക്രമിക്കാൻ ശ്രമിച്ചു
ശ്വാസകോശ രോഗങ്ങൾക്കെതിരെ പൊരുതാനുള്ള കഴിവ് തക്കാളിക്ക് ഉണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, നാരുകൾ, പ്രോട്ടീൻ എന്നിവ ഉയർന്ന അളവിൽ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, തക്കാളിയിലെ പ്രധാന ഘടകമായ ലൈക്കോപീൻ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകൾക്കെതിരെ പ്രവർത്തിക്കാൻ സാധിക്കുന്ന ഒന്നാണ് മഞ്ഞൾ. ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താൻ മഞ്ഞൾ മികച്ച ഓപ്ഷനാണ്. അനേകം രോഗാവസ്ഥകളിൽ നിന്ന് ശരീരത്തിന് പൂർണ സംരക്ഷണം നൽകാനുള്ള കഴിവ് മഞ്ഞളിനുണ്ട്. കുർകുമിൻ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നൽകുന്നത്.
Post Your Comments