പോഷകങ്ങളുടെ സമ്പന്ന ഉറവിടമാണ് ചണവിത്തുകൾ. ഒമേഗ- 3 ഫാറ്റി ആസിഡ്, ലിഗ്നാൻസ്, പ്രോട്ടീൻ, നാരുകൾ എന്നിവ ഉയർന്ന അളവിൽ ചണവിത്തുകളിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചണവിത്തുകൾക്ക് കഴിയുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ചണവിത്തുകളുടെ മറ്റ് ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചണവിത്തുകൾക്ക് സാധിക്കും. അതിനാൽ, പ്രമേഹ രോഗികൾ ഡയറ്റിൽ ചണവിത്തുകൾ ഉൾപ്പെടുത്തുന്നത് മികച്ച ഓപ്ഷനാണ്. കൂടാതെ, രക്തസമ്മർദ്ദം കുറയ്ക്കാനും ചണവിത്തുകൾ സഹായിക്കും.
Also Read: ജിമ്മുകള്‍ ആളെക്കൊല്ലികളോ? ഈ വിധത്തിൽ മസിലു പെരുപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ചണവിത്തിൽ ഫൈബറിന്റെ അളവ് വളരെ കൂടുതലാണ്. ഇത് വിശപ്പകറ്റാൻ സഹായിക്കും. കൂടാതെ, ശരീരഭാരം കുറയ്ക്കാനും മികച്ച ഓപ്ഷനാണ്. ചണവിത്തിൽ ആന്റി- ഏജിംഗ് പ്രോപ്പർട്ടി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനും മുടിക്കും ഒരുപോലെ ഗുണം ചെയ്യും.
ബിപിഎച്ച്, ബ്രസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവ തടയാൻ ചണവിത്ത് കഴിക്കാവുന്നതാണ്. ഇത് കാൻസർ കോശങ്ങൾക്കെതിരെ പോരാടും. എഡിഎച്ച്ഡി, ഓട്ടിസ്റ്റിക് സിൻഡ്രോം എന്നിവയുള്ള കുട്ടികളിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ചണവിത്ത് ഉപയോഗിക്കാവുന്നതാണ്.
Post Your Comments