പരീക്ഷാ ഹാളുകളില്‍ സ്ത്രീകളുടെ മുഖം മുഴുവനായി മറയ്ക്കുന്ന വസ്ത്രമായ അബയ നിരോധിച്ച് സൗദി അറേബ്യ. സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മീഷന്റേതാണ് പ്രഖ്യാപനം. പരീക്ഷാ ഹാളിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ മുഖം മറയ്ക്കുന്ന സൗദിയുടെ പരമ്പരാഗത വസ്ത്രമായ അബയ ഉപയോഗിക്കരുതെന്ന് കമ്മീഷന് വ്യക്തമാക്കി.
സൗദി അറേബ്യയില്‍ പരമ്പരാഗത വസ്ത്രമായ അബയ നിരവധി സ്ത്രീകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. അബയ നിര്‍ബന്ധമായി ധരിക്കേണ്ടതില്ലെന്ന് 2018ല്‍ സൗദി ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. പരീക്ഷാ ഹാളിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കണമെന്നും വസ്ത്രധാരണം പൊതുമര്യാദയ്ക്ക് അനുസൃതമായിരിക്കണമെന്നും കമ്മീഷന് നിഷ്കര്ശിച്ചിട്ടുണ്ട്.
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തോടൊപ്പം പ്രവര്‍ത്തിച്ച് സൗദി അറേബ്യയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, മൂല്യനിര്‍ണയം, അക്രഡിറ്റേഷന് എന്നിവ നിര്‍വഹിക്കുന്ന കമ്മീഷനാണ് ഇടിഇസി.
Post Your Comments