Latest NewsNewsAutomobile

ഇന്ത്യൻ വിപണിയിലെ താരമാകാൻ ഹ്യുണ്ടായി അയണിക് 5 ഇവി ഉടൻ അവതരിപ്പിക്കും

പ്രധാനമായും രണ്ട് ബാറ്ററി മോഡലുകളാണ് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണി കീഴടക്കാൻ ഹ്യുണ്ടായി അയണിക് 5 ഇവി ഉടൻ എത്തും. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് കാറിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 1,00,000 രൂപയ്ക്ക് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. നിലവിൽ, കാറുകളുടെ യഥാർത്ഥ വില സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 2023 ജനുവരിയിൽ ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന ഓട്ടോ ഷോയിലാണ് കാറിന്റെ പൂർണ വിവരങ്ങൾ വെളിപ്പെടുത്താൻ സാധ്യത. ഹ്യുണ്ടായി അയണിക് 5 ഇവിയുടെ ലഭ്യമായ സവിശേഷതകൾ പരിചയപ്പെടാം.

പ്രധാനമായും രണ്ട് ബാറ്ററി മോഡലുകളാണ് നൽകിയിട്ടുള്ളത്. 58kWh, 72.6kWh എന്നിവയാണ് ബാറ്ററി മോഡലുകൾ. ഇവ യഥാക്രമം 385 കിലോമീറ്റർ, 480 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. 6.1 സെക്കൻഡിൽ 185 കിലോമീറ്റർ വേഗതയും, 0- 100 മുതൽ ആക്സിലറേഷനും ലഭ്യമായിരിക്കും. 350 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാണ് ചാർജ് ചെയ്യാൻ സാധിക്കുക.

Also Read: വിദേശത്ത് പോയ മലയാളി ദമ്പതികളെയും കുട്ടികളെയും കാണാനില്ല, ഐഎസില്‍ ചേര്‍ന്നതായി സംശയം

ഹ്യുണ്ടായി അയണിക് 5 ഇവിക്ക് 4,635 എംഎം നീളവും, 1,890 എംഎം വീതിയും, 1,605 എംഎം ഉയരവും ഉണ്ട്. 3,000 എംഎം ആണ് വീൽബേസ്. കോനയ്ക്ക് (Kona) ശേഷം ഹ്യുണ്ടായി പുറത്തിറക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണ് ഹ്യുണ്ടായി അയണിക് 5 ഇവി.

shortlink

Related Articles

Post Your Comments

Related Articles


Back to top button