ചാൾസ് രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 2024- ന്റെ പകുതിയോടെ വിനിമയത്തിൽ എത്തുന്ന ഈ നോട്ടുകളിൽ ചാൾസ് രാജാവിന്റെ പോർട്രെയ്റ്റ് വച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. 5, 10, 20, 50 ബ്രിട്ടീഷ് പൗണ്ട് നോട്ടുകളിലാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. അതേസമയം, നോട്ടുകളുടെ ഡിസൈനിൽ മാറ്റമില്ല.
1960- ന് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ നോട്ടുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെയും, ഒരേയൊരു രാഷ്ട്ര മേധാവിയുമായിരുന്നു എലിസബത്ത് രാജ്ഞി. നിലവിൽ, എലിസബത്ത് രാജ്ഞിയുടെ ചിത്രം പതിച്ച നാണയങ്ങൾ കടകളിൽ ബാങ്ക് നോട്ടുകൾക്ക് സമാനമായാണ് സ്വീകരിക്കുന്നത്. കൂടാതെ, ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രം പതിച്ച 50 പെൻസ് നാണയങ്ങൾ രാജ്യത്തെ തപാൽ ഓഫീസുകൾ മുഖാന്തരം വിനിമയം നടത്തുന്നുണ്ട്. ഇത്തരത്തിൽ പോസ്റ്റ് ഓഫീസുകളിലേക്ക് ഏകദേശം 4.9 ദശലക്ഷം പുതിയ നാണയങ്ങളാണ് വിതരണം ചെയ്യുന്നത്.
Post Your Comments