കഴിഞ്ഞ ദിവസാം നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ ആത്മഹത്യ വാർത്ത പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് പല ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നടന്നു. മരണത്തെക്കുറിച്ചു വന്ന പോസ്റ്റിൽ ‘എല്ലാവരെയും ചിരിപ്പിച്ച ഉല്ലാസിനു ഭാര്യയെ ചിരിപ്പിക്കാൻ ആയില്ല’ എന്ന് പലരും പറഞ്ഞതിനെക്കുറിച്ചു എഴുത്തുകാരിയും അധ്യാപികയുമായ ഡോ. അനുജ ജോസെഫിന്റെ കുറിപ്പ്.
read also: ഇന്ത്യക്ക് രണ്ട് ‘രാഷ്ട്രപിതാക്കൾ’ ഉണ്ട്, നവ ഇന്ത്യയുടെ പിതാവ് നരേന്ദ്ര മോദി: അമൃത ഫഡ്‌നാവിസ്
പോസ്റ്റ് പൂർണ്ണ രൂപം
ഉല്ലാസ്, പന്തളം,മിമിക്രി artist,
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത വാർത്ത കാണാനിടയായി.
കൂട്ടത്തിൽ ഒരു കമന്റ് കണ്ടു ‘എല്ലാവരെയും ചിരിപ്പിച്ച ഉല്ലാസിനു ഭാര്യയെ ചിരിപ്പിക്കാൻ ആയില്ല’.
ഇതിൽ മരണത്തിന്റെ കാരണങ്ങൾക്ക് അപ്പുറം എന്നെ ചിന്തിപ്പിച്ച വാക്കുകളാണ് മേൽപ്പറഞ്ഞതു. ഉല്ലാസിന്റെ comedy skit കണ്ടു ഒത്തിരി ചിരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഈ വാർത്ത കാണുമ്പോൾ വേദന തോന്നി.
എല്ലാവരോടുമായി ഒന്നു പറയട്ടെ,
\
നിങ്ങളുടെ family യ്ക്കു മുൻഗണന കൊടുക്കുക. cash, മറ്റു പദവിയെക്കാളുമൊക്കെ അധികമായി കുടുംബത്തിലുള്ളവരുടെ സന്തോഷത്തിനു പ്രാധാന്യം കല്പിക്കുക.
ആ സന്തോഷമാണ് നിങ്ങളുടെ ശക്തിയെന്നും തിരിച്ചറിയുക.
ചോട്ടാ, ചേച്ചി എന്നൊക്കെ പറഞ്ഞു നടക്കുന്നവരുടെ ആത്മാർത്ഥത ആ ” ട്ട “യിൽ അവസാനിക്കും.
സ്നേഹിക്കപ്പെടുന്നു എന്ന തോന്നലാണ് ഓരോരുത്തരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.സ്വന്തം ആയിട്ടുള്ള വൈരക്കല്ല് കാണാതെ, പാറക്കല്ല് തേടി നടക്കുന്ന മണ്ടത്തരം കാണിക്കരുത് ആരും.
ജീവിതപങ്കാളി വഴക്കു പിടിക്കുന്നു, തലവേദനയാണ് എന്നൊന്നും ആരും ചിന്തിക്കരുത്. She /He is seeking your attention more, നിങ്ങൾ ഒത്തിരി അവരെ സ്നേഹിക്കണമെന്നും കരുതണമെന്നും ആഗ്രഹിക്കുന്നു, അത്ര മാത്രം.
ബന്ധങ്ങളിൽ sincere ആയിരിക്കാൻ ശ്രദ്ധിക്കുക.
Keep Family as your topmost priority. There smiling faces fills your heart with happiness.
Dr. Anuja Joseph,
Trivandrum
Post Your Comments