കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സിപിഐഎം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെട്ടതോടെയാണ് നടപടി. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച പഞ്ചായത്ത് പ്രത്യേക യോഗം വിളിച്ചു. ഇതോടൊപ്പം പ്രത്യേക ഗ്രാമ സഭകൾ വിളിച്ചു ചേർക്കും.
ബഫർസോൺ സംബന്ധിച്ച് പരാതികൾ നൽകാനുള്ള ഹെൽപ് ഡെസ്ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്നു തീരുമാനം വരും. വനം, റവന്യൂ, തദ്ദേശ സ്വയം ഭരണ മന്ത്രിമാർ രാവിലെ യോഗം ചേരും. 88 പഞ്ചായത്ത് പ്രസിഡന്‍റുമാരും വില്ലേജ് ഓഫീസർമാരും ഓൺലൈൻ വഴി യോഗത്തില്‍ പങ്കെടുക്കും.
ബഫർ സോൺ വിഷയത്തിൽ താമരശ്ശേരി രൂപതയും കോൺഗ്രസും സമരം ശക്തമാക്കി.
ബഫർ സോൺ വിഷയത്തിൽ താമരശ്ശേരി രൂപതയുടെ കീഴിലുള്ള കർഷക അതിജീവന സമിതി കഴിഞ്ഞ ദിവസം കൂരാച്ചുണ്ടിൽ വൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
Post Your Comments