KeralaLatest News

മലപ്പുറത്ത് 13കാരിയെ പീഡിപ്പിച്ചു കടന്ന 20കാരനായ മാതൃസഹോദരൻ തിരുവനന്തപുരത്ത് വെച്ച് അറസ്റ്റില്‍

തിരുവനന്തപുരം: മലപ്പുറത്ത് 13 പീഡിപ്പിച്ച് കടന്നു കളഞ്ഞ മാതൃസഹോദരനായ 20കാരന്‍ പിടിയില്‍. നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. ഡിസംബര്‍ 9ന് സ്‌കൂളിലെ അധ്യാപികയോട് വിവരം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി നല്‍കിയതോടെ മലപ്പുറത്ത് നിന്ന് കടന്ന് തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്ത് കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിലെ ബേക്കറിയില്‍ ജോലി ചെയ്തുവരിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.

പൊലീസിന് പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 27വരെ റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ ജയിലിലേക്കയച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button