Latest NewsNewsTechnology

സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു, കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഷവോമി

നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ വൻ തിരിച്ചടിയാണ് ഷവോമി നേരിട്ടത്

സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ പിരിച്ചുവിടൽ നടപടികളിലേക്ക് കടക്കാനൊരുങ്ങി പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമി. റിപ്പോർട്ടുകൾ പ്രകാരം, ഒന്നിലധികം വിഭാഗങ്ങളിലെ തൊഴിലാളികളെ ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്. സ്മാർട്ട്ഫോണിന്റെയും ഇന്റർനെറ്റ് ബിസിനസിന്റെയും യൂണിറ്റുകളിലെ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. അതേസമയം, പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള കൃത്യമായ കണക്കുകൾ ഷവോമി പുറത്തുവിട്ടിട്ടില്ല.

നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ വൻ തിരിച്ചടിയാണ് ഷവോമി നേരിട്ടത്. വരുമാനത്തിൽ 9.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും സ്മാർട്ട്ഫോൺ ഡിവിഷന്റെ വരുമാനമാണ് ഇടിഞ്ഞത്. കമ്പനിയുടെ പ്രധാന മൂന്ന് സെഗ്മെന്റുകളായ സ്മാർട്ട്ഫോണുകൾ, എഐഒടി, ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങിയവ മാന്ദ്യം നേരിട്ടതോടെയാണ് വരുമാനം ഇടിഞ്ഞത്.

Also Read: ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം, പെണ്‍കുട്ടി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

ബിസിനസ് ഒപ്റ്റിമൈസേഷന്റെ പേരിലാണ് ചൈനയിലെ പിരിച്ചുവിടലെന്നുളള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചൈനീസ് തൊഴിൽ നിയമങ്ങൾ അനുസരിച്ച്, കൂട്ടപ്പിരിച്ചുവിടൽ 20- ലധികം ജോലികളെ ബാധിച്ചാൽ കമ്പനികൾ അധികാരികളെ അറിയിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button