ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 703 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,702-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 35 പോയിന്റ് നഷ്ടത്തിൽ 18,385- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.27 ശതമാനവും, ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.19 ശതമാനവും നഷ്ടം നേരിട്ടു.
ഓഹരി വിപണിയിൽ ഇന്ന് ഐഷർ മോട്ടോഴ്‌സ്, എസ്‌ബിഐ ലൈഫ്, എച്ച്‌യുഎൽ, യുപിഎൽ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, എം ആൻഡ് എം, എൻടിപിസി, എൽ ആൻഡ് ടി, അദാനി പോർട്ട്‌സ് എന്നിവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ, അദാനി എന്റർപ്രൈസസ്, ടിസിഎസ്, ആക്സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, അൾട്രാടെക് സിമന്റ്, എസ്ബിഐ, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: സവാള നീര് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുമോ?
Post Your Comments