രാജ്യത്ത് സോവറീൻ ഗോൾഡ് ബോണ്ടുകളുടെ മൂന്നാം ഘട്ട വിൽപ്പന ആരംഭിച്ചു. റിസർവ് ബാങ്കിന്റെ നേതൃത്വത്തിലാണ് ഡിസംബർ 19- ന് ഗോൾഡ് ബോണ്ടുകളുടെ വിൽപ്പന ആരംഭിച്ചത്. നിക്ഷേപകർക്ക് ഡിസംബർ 27 വരെയാണ് ഗോൾഡ് ബോണ്ടുകൾ വാങ്ങാൻ അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സോവറീൻ ഗോൾഡ് ബോണ്ടുകളുടെ വിൽപ്പന ആരംഭിച്ചത്. ഓൺലൈൻ മുഖാന്തരവും ഗോൾഡ് വാങ്ങാനുള്ള അവസരം ലഭിക്കുന്നതാണ്.
നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 5,409 രൂപയാണ് റിസർവ് ബാങ്ക് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ, നിക്ഷേപകർക്ക് സമാന വിലയിൽ തന്നെ ഗോൾഡ് ബോണ്ടിന്റെ യൂണിറ്റുകൾ വാങ്ങാൻ സാധിക്കും. അതേസമയം, ഓൺലൈൻ മുഖാന്തരം ഗോൾഡിന് അപേക്ഷിക്കുന്നവർക്ക് ഒരു ഗ്രാം സ്വർണത്തിന് 50 രൂപയുടെ കിഴിവ് ലഭിക്കുന്നതാണ്. ഇതോടെ, ഓൺലൈൻ നിക്ഷേപകർക്ക് 5,359 രൂപ നിരക്കിലാണ് ഗോൾഡ് ബോണ്ട് കരസ്ഥമാക്കാൻ സാധിക്കുക.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 67 കേസുകൾ
ഗോൾഡ് ബോണ്ടുകൾക്ക് 2.5 ശതമാനമാണ് വാർഷിക പലിശയായി ലഭിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ സ്വർണ ബോണ്ടുകൾ പണയം വയ്ക്കാനുള്ള അവസരവും നിക്ഷേപകർക്ക് ലഭിക്കുന്നതാണ്. ഭൗതിക സ്വർണത്തേക്കാൾ ഒട്ടനവധി നേട്ടങ്ങളാണ് ഗോൾഡ് ബോണ്ടുകൾക്കുള്ളത്.
Post Your Comments