Latest NewsKeralaNews

ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നു: എൻഐഎ

കൊച്ചി: ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി. കോടതിയിലാണ് എൻഐഎ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന വ്യാപകമായി റിപ്പോർട്ടർമാരുടെ ഒരു സംഘം പ്രവർത്തിച്ചിരുന്നുവെന്നും എൻഐഎ അറിയിച്ചു.

Read Also: ബഫര്‍ സോണ്‍ വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു, നിയമ ലംഘനം ഉണ്ടായാല്‍ പരിശോധിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ഈ സീക്രട്ട് വിംഗാണ് വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും. പിഎഫ്‌ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണ്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൻ രേഖകളുടെ പരിശോധനയിൽ പിഎഫ്‌ഐ നേതാക്കളുടെ ഐ എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.

രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് നൽകിയതിലും അന്വേഷണം തുടരുകയാണ്. അതേസമയം, പ്രതികളുടെ റിമാൻഡ് 180 ദിവസമായി വർദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

Read Also: വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്യുന്നവര്‍ക്ക് എതിരെ നടപടി കടുപ്പിക്കാന്‍ കെഎസ്ഇബി

shortlink

Related Articles

Post Your Comments

Related Articles


Back to top button